തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരസ്യ വിമർശനങ്ങളിൽ അതൃപ്‌തി അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തിനും ലക്ഷ്‌മണ രേഖ ഉണ്ടാകണം. തിരുത്തേണ്ടവരെ തിരുത്തും. അച്ചടക്ക ലംഘനം വച്ച് പൊറുപ്പിക്കില്ലെന്നും തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അച്ചടക്ക ലംഘനം വച്ച് പൊറുപ്പിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - kpcc president mullappally ramachandran
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരസ്യപ്രസ്താവനകള്‍ക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് ശക്തമായ താക്കീതുമായി രംഗത്ത്
കെപിസിസി പുനഃസംഘടന
കെ.പി.സി.സി ഭാരവാഹികളുടെ പുതിയ പട്ടികയില്‍ അനര്‍ഹരെ തള്ളിക്കറ്റിയെന്ന് കെ.മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളെല്ലാം യോഗ്യരും അര്‍ഹരുമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് സാഹചര്യം മാറി. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയിക്കാനാകുയെന്നും മുല്ലപ്പള്ളി യോഗത്തില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം പാഠാമാക്കി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ എ.കെ. ആന്‍റണി പറഞ്ഞു.
Last Updated : Jan 27, 2020, 2:59 PM IST