കേരളം

kerala

ETV Bharat / state

സി.എം രവീന്ദ്രനെയും മുഖ്യമന്ത്രി തള്ളിപ്പറയുമെന്ന് മുല്ലപ്പള്ളി - മുല്ലപ്പള്ളി രാമചന്ദ്രൻ

മുങ്ങിത്താഴുമെന്ന് ഉറപ്പായാൽ മുഖ്യമന്ത്രി തള്ളിപ്പറയുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം  Thiruvananthapuram  Sivasankar  Chief minister Pinarai Vijayan  കെ.പി.സി.സി പ്രസിഡൻ്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ  additional private secretary of CM
സി.എം രവീന്ദ്രനെയും മുഖ്യമന്ത്രി തള്ളിപ്പറയുമെന്ന് മുല്ലപ്പള്ളി

By

Published : Nov 6, 2020, 3:06 PM IST

തിരുവനന്തപുരം: ശിവശങ്കറിനെ തള്ളിപ്പറഞ്ഞതുപോലെ മുഖ്യമന്ത്രി രവീന്ദ്രനെയും ഉടൻ തള്ളിപ്പറയുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ മുങ്ങിത്താഴുമെന്ന് ഉറപ്പായാൽ മുഖ്യമന്ത്രി അത് ചെയ്യും. മൂന്നു വട്ടം കോഴി കൂവുന്നതിന് മുമ്പ് അത് സംഭവിക്കും. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി രവീന്ദ്രനെ അടിമുടി ന്യായികരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് ഡി.ജി.പി യുടെയോ മുഖ്യമന്ത്രിയുടെയോ നിർദേശ പ്രകാരമാണോ എന്ന് സി.പി.എം വിശദീകരിക്കണം. മാവോയിസ്റ്റ് ഏറ്റുമുട്ടലിനെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞതിൽ സി.പി.എം അഭിപ്രായം വ്യക്തമാക്കണം. ബാലവകാശ കമ്മിഷൻ സി.പി.എമ്മിൻ്റെ പോഷക സംഘടനയെപ്പോലെ പ്രവർത്തിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇ.ഡിയോട് വിശദീകരണം തേടിയ സ്‌പീക്കറുടെ നടപടി അസാധാരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

...view details