തിരുവനന്തപുരം:പാലാരിവട്ടം പാലം നിര്‍മാണത്തിന് മുൻകൂർ പണം കൊടുത്തത് സർക്കാരിന്‍റെ നയപരമായ തീരുമാനമാണോ എന്ന് തനിക്കറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ മുൻ വിധിയോടെ പ്രതികരിക്കാറില്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിയില്‍ പ്രതികരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
വി. കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല
മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാലായിൽ യു.ഡി.എഫിന് ഒരു പ്രതിസന്ധിയും ഇല്ല. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം മിന്നുന്ന വിജയം നേടുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാലം നിർമാണത്തിന് ഇബ്രാഹിംകുഞ്ഞ് സർക്കാരിന്‍റെ ഭക്ഷണം കഴിച്ച് കിടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞതിനെ മുല്ലപ്പള്ളി പരിഹസിച്ചു. മുഖ്യമന്ത്രി സർക്കാരിന്‍റെ ഭക്ഷണം കഴിക്കുന്ന കാലം അധികം ദൂരത്തല്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ സി.എ.ജി ഓഡിറ്റിന് മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആരോപിച്ചു.