തിരുവനന്തപുരം:കേരള സർവകലാശാലാ വൈസ് ചാൻസലറെ വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ. ജുഡീഷ്യൽ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളാ സർവകലാശാലാ വൈസ് ചാൻസലറെ ഗവർണർ പുറത്താക്കണമെന്ന് മുല്ലപ്പളളി രാമചന്ദ്രൻ - കേരളാ സർവകലാശാലാ വൈസ് ചാൻസലര്‍
ജുഡീഷ്യൽ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ
മുല്ലപ്പളളി രാമചന്ദ്രൻ
പല ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടുകളും സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് തയ്യാറാക്കുന്ന തിരക്കഥകളാണ്. യൂണിവേഴ്‌സിറ്റി കോളജിലേത് ഒറ്റപ്പെട്ട സംഭവമെന്ന മട്ടിൽ ലഘൂകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പിഎസ്‌സിയിൽ കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം തുടരുന്ന കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി