കേരളം

kerala

ETV Bharat / state

പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുല്ലപ്പള്ളി ഗവർണറെ കണ്ടു - mullapally

ജൂഡീഷ്യല്‍ ഓഫീസറെ വച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച

മുല്ലപ്പള്ളി

By

Published : Aug 8, 2019, 7:52 PM IST

Updated : Aug 8, 2019, 7:58 PM IST

തിരുവനന്തപുരം:പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണറെ കണ്ടു. ജൂഡീഷ്യല്‍ ഓഫീസറെ വച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. അതേസമയം ക്രമക്കേട് നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുല്ലപ്പള്ളി ഗവർണറെ കണ്ടു
ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് കെ.പി.സിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തിയത്. പരീക്ഷ ക്രമക്കേടില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നിലനില്‍ക്കുന്ന ആശങ്ക ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തിയതായി മുല്ലപ്പള്ളി പറഞ്ഞു.
Last Updated : Aug 8, 2019, 7:58 PM IST

ABOUT THE AUTHOR

...view details