തിരുവനന്തപുരം:ശബരിമല, പൗരത്വ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പൊതു സമൂഹത്തിന്‍റെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കുമെന്ന തിരിച്ചറവിൽ നിന്നാണ് ഒടുവിൽ കേസുകൾ പിൻവലിക്കാൻ തീരുമാനമെടുത്ത്. ഗത്യന്തരമില്ലാതായപ്പോഴാണ് സർക്കാർ നടപടിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ശബരിമല വിഷയം; കേസുകൾ പിൻവലിക്കാനുള്ള തീരുമാനം പൊതു സമൂഹത്തിന്‍റെ വിജയമെന്ന് മുല്ലപ്പള്ളി - ശബരിമല വിഷയം
കേസുകൾ മുഴുവൻ പിൻവലിക്കണമെന്ന് കോൺഗ്രസ് തുടക്കം മുതൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ദുരഭിമാനിയായ മുഖ്യമന്ത്രി അത് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

ശബരിമല വിഷയം; കേസുകൾ പിൻവലിക്കാനുള്ള തീരുമാനം പൊതു സമൂഹത്തിന്‍റെ വിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കേസുകൾ മുഴുവൻ പിൻവലിക്കണമെന്ന് കോൺഗ്രസ് തുടക്കം മുതൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ദുരഭിമാനിയായ മുഖ്യമന്ത്രി അത് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി തുടർച്ചയായി തലതിരിഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ശക്തമായ പ്രതിഷേധം ഉയരുമ്പോൾ മുഖ്യമന്ത്രി മുട്ടുമടക്കി സ്വയം പരിഹാസ്യനാവുകയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.