കേരളം

kerala

ETV Bharat / state

'സിപിഎം വര്‍ഗീയ ശക്തികളുടെ വോട്ടിനായി നെട്ടോട്ടമോടുന്നു, മന്ത്രിമാരുടെ ശ്രമം വര്‍ഗീയത വളര്‍ത്താന്‍' ; ആരോപണവുമായി കെ.സുധാകരന്‍

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള കരുത്ത് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമില്ലെന്ന് കെ സുധാകരന്‍

KPCC president K Sudhakaran said that the CPM was running for the votes of communal forces  വര്‍ഗീയ ശക്തികളുടെ വോട്ടിനായി നെട്ടോട്ടമോടി സിപിഎം  മന്ത്രിമാര്‍ ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താന്‍  വിശദീകരണവുമായി കെ സുധാകരന്‍  KPCC president K Sudhakaran  explanation of KPCC president K Sudhakaran
വിശദീകരണവുമായി കെ.സുധാകരന്‍

By

Published : May 26, 2022, 5:04 PM IST

തിരുവനന്തപുരം: വര്‍ഗീയ ശക്തികളുടെ വോട്ടിനായി സിപിഎം ഓടിനടക്കുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരന്‍. ഇത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്‍റേടം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ല. വിദ്വേഷ പ്രസംഗം നടത്തി രാഷ്‌ട്രീയ നാടകം കളിക്കുന്നവരെ സംരക്ഷിക്കുന്നതിനും രക്ഷപ്പെടുത്തുന്നതിനും സര്‍ക്കാര്‍ എഴുതിയ തിരക്കഥയാണ് ഇപ്പോള്‍ സിപിഎം നടപ്പിലാക്കുന്നത്.

also read: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ : ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന്‌ ട്വന്‍റി 20 - ആം ആദ്‌മി സഖ്യം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ കഥ മാറിമാറിയുമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം വര്‍ഗീയ പ്രീണനമാണ് നടത്തുന്നതെന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിപിഎമ്മിന്‍റെ രാഷ്‌ട്രീയ സഖ്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വര്‍ഗീയ വികാരം വളര്‍ത്തുന്നതിന്‍റെ ഭാഗമായാണ് തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതിയും മതവും നോക്കി വോട്ടര്‍മാരെ കണ്ടതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details