തിരുവനന്തപുരം :നരേന്ദ്രമോദിയെ നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. യു.പി ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ വാഹനം ഇടിച്ചുകയറ്റിയ സംഭവം ഫാസിസ്റ്റ് ഭീകരതയും മനസാക്ഷി നടുക്കുന്നതുമാണ്.
കർഷകരെ വണ്ടി കയറ്റി കൊന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവത്തെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. യുക്തിരഹിതമായ വാദമുയര്‍ത്തി നരഹത്യയെ ലാഘവത്തോടെ ന്യായീകരിക്കുന്ന മനോഗതിയിലാണ് ബിജെപി നേതാക്കളെന്നും സുധാകരന്‍ പറഞ്ഞു.