തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എം നേതാക്കളുടെ അറിവോടെയെന്ന കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ ഒരു പുതുമയുമില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. ഇത് ജനങ്ങൾക്കെല്ലാം അറിയാം. ഇപ്പോൾ ഇക്കാര്യം അദ്ദേഹം ഏറ്റു പറയുന്നു എന്ന പുതുമയേ ഉള്ളു.
50ലേറെ കോൺഗ്രസുകാരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മിൻ്റെ നയവും പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൻമാരുടെ ആശീർവാദവും ഉണ്ട്. ഇത് സി പി എം നേരിട്ട് നടത്തിയ കൊലപാതകമാണെന്ന് ആദ്യം മുതൽ ജനങ്ങൾക്ക് മുന്നിൽ തുറന്നുപറയുന്നത് കോൺഗ്രസാണ്. നീതി കിട്ടണം എന്നാവശ്യപ്പെട്ട് ഷുഹൈബിൻ്റെ ഉമ്മയും ബാപ്പയും സർക്കാരിൻ്റെ കാല് പിടിച്ചിട്ട് പോലും നീതി കിട്ടിയില്ല.