കേരളം

kerala

ETV Bharat / state

അച്ഛന്‍റെ മുഖം ഊര്‍ജ്ജമായിരുന്നു: ഫാദേഴ്‌സ്‌ ഡേയില്‍ അനുസ്‌മരണവുമായി കെ.സുധാകരന്‍ - KPCC President K Sudhakaran about fathers day

സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.

മൂവര്‍ണ്ണക്കൊടി കയ്യില്‍ പിടിപ്പിച്ചു കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്‍റെ മുഖം തനിക്ക് ഊര്‍ജ്ജമായിരുന്നു  കെ.സുധാകരന്‍  കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍  പിതൃദിനം  KPCC President K Sudhakaran  KPCC President K Sudhakaran about fathers day  K Sudhakaran
മൂവര്‍ണ്ണക്കൊടി കയ്യില്‍ പിടിപ്പിച്ചു എന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്‍റെ മുഖം തനിക്ക് ഊര്‍ജ്ജമായിരുന്നു: കെ.സുധാകരന്‍

By

Published : Jun 20, 2021, 5:49 PM IST

തിരുവനന്തപുരം: നിരപരാധികളായ സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ഈ പിതൃദിനത്തില്‍ അവരെയെല്ലാം ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നുവെന്നും സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ കൊലപാതങ്ങളുടെ ഇരകളായ ശുഹൈബ്, ശുക്കൂര്‍, കൃപേഷ്, ശരത്ത്‌ ലാല്‍ എന്നിവരുടെ അച്ഛന്‍മാരുടെ വേദനയാണ് സുധാകരന്‍ പങ്കുവെച്ചത്.

ALSO READ:'വിമർശനം വ്യക്തിപരം തന്നെ' ; വീണ്ടും മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന അച്ഛന്മാര്‍. അവരെയൊക്കെയും ഈ പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

മൂവര്‍ണ്ണക്കൊടി കയ്യില്‍ പിടിപ്പിച്ചു തന്ന് എന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്‍റെ മുഖം എന്നും തനിക്ക് ഊര്‍ജ്ജമായിരുന്നു. ഞാനും അച്ഛന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സുരക്ഷിതത്വത്തിന്‍റേയും സമാധാനത്തിന്‍റേയും തണലനുഭവിച്ചിരുന്നുവെന്നും സുധാകരന്‍ കുറിച്ചു.

ABOUT THE AUTHOR

...view details