കേരളം

kerala

ETV Bharat / state

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി വീണ്ടും പ്രതിസന്ധി - election 2021

പാര്‍ട്ടി അധികാരത്തിലെത്തുകയും താന്‍ എംഎല്‍എയാകുന്ന സാഹചര്യവുമുണ്ടായാല്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചൊഴിയാമെന്നാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ മുല്ലപ്പള്ളി വെച്ച ഉപാധി. എന്നാല്‍ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ്‌ സ്ഥാനം ഒഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌  കെപിസിസി പ്രസിഡന്‍റ്‌  kpcc president congress  congress  election story  election 2021  kerala state election
കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി വീണ്ടും പ്രതിസന്ധി

By

Published : Mar 8, 2021, 7:31 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ കീറാമുട്ടിയായി കെപിസിസി പ്രസിഡന്‍റ്‌ സ്ഥാനവും. കെപിസിസി പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്തികൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടതായാണ് സൂചന. പാര്‍ട്ടി അധികാരത്തിലെത്തുകയും താന്‍ എംഎല്‍എയാകുന്ന സാഹചര്യവുമുണ്ടായാല്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചൊഴിയാമെന്നാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ മുല്ലപ്പള്ളി വെച്ച ഉപാധി. എന്നാല്‍ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ്‌ സ്ഥാനം ഒഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം. മുല്ലപ്പള്ളിക്ക് കണ്ണൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുക്കാമെന്നും ഹൈക്കമാന്‍ഡ്‌ അറിയിച്ചു.

പുതിയ കെപിസിസി പ്രസിഡന്‍റ്‌ സ്ഥാനത്തേക്ക് കെ.സുധാകരനെ പരിഗണിക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ ആലോചന. സുധാകരന് പാര്‍ട്ടി അണികള്‍ക്കിടയിലെ വന്‍ സ്വീകരാര്യതയെ കുറിച്ച് കേന്ദ്ര നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് അണികള്‍ക്കിടയിലും ഘടക കക്ഷികള്‍ക്കിടയിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിന്‍റെ ഭാഗമായാണ് മുല്ലപ്പള്ളിയോട്‌ മാറി നില്‍ക്കാന്‍ ഹൈക്കമാന്‍ഡ്‌ അഭ്യര്‍ത്ഥിച്ചതെന്നാണ് സൂചന.

എന്നാല്‍ സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നതിനോട്‌ മുല്ലപ്പള്ളിക്ക് താല്‍പര്യമില്ല. മത്സരത്തിന് മുന്നോടിയായി പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്നാണെങ്കില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി അറിച്ചതോടെ ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. ഡല്‍ഹിയില്‍ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 10 നകം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ഹൈക്കമാന്‍ഡിന് മുല്ലപ്പള്ളിയുടെ പിടിവാശി തലവേദന സൃഷ്‌ടിക്കുകയാണ്.

ABOUT THE AUTHOR

...view details