തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ.പി.സി.സി സമ്പൂര്‍ണ എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ചു. നാളെ ചേരാനിരുന്ന യോഗമാണ് ഓഗസ്റ്റ് 11 ലേക്ക് മാറ്റിയത്. കെപിസിസി സമ്പൂര്‍ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവുമാണ് നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് മഴക്കെടുതി ; എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ച് കെപിസിസി - കെ സുധാകരന്‍
കേരളത്തില്‍ മഴ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാളെ നടക്കാനിരുന്ന കെപിസിസി സമ്പൂര്‍ണ എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ചത്. എക്‌സിക്യൂട്ടീവ് യോഗം ഈ മാസം 11 ന് നടക്കും
സംസ്ഥാനത്ത് മഴക്കെടുതി ; എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ച് കെപിസിസി
ഓഗസ്റ്റ് ഒമ്പത് മുതല്‍ നിശ്ചയിച്ചിരുന്ന ഡിസിസി പ്രസിഡന്‍റുമാരുടെ പദയാത്രകളും മാറ്റി വച്ചിട്ടുണ്ട്. ഈ മാസം 13, 14, 15 തിയതികളിലേക്കാണ് പദയാത്രകള്‍ മാറ്റിവച്ചത്.