കേരളം

kerala

ETV Bharat / state

നാല് വൈസ് പ്രസിഡന്‍റുമാരും 23 ജനറൽ സെക്രട്ടറിമാരും; കെപിസിസി ഭാരവാഹി പട്ടികയായി - കെപിസിസി

വിമതസ്വരം ഉയർത്തിയ എ.വി. ​ഗോപിനാഥ് പട്ടികയിൽ നിന്ന് പുറത്ത്

KPCC  KPCC OFFICIALS LIST ANNOUNCED  കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു  എന്‍. ശക്തന്‍  വി.ടി. ബല്‍റാം  പദ്‌മജ വേണുഗോപാൽ  കെപിസിസി  കോണ്‍ഗ്രസ്
നാല് വൈസ് പ്രസിഡന്‍റുമാരും 23 ജനറൽ സെക്രട്ടറിമാരും ; കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

By

Published : Oct 21, 2021, 9:29 PM IST

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. 28 നിർവാഹക സമിതി അംഗങ്ങളും 23 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്‍റുമാരും ട്രഷററും അടങ്ങുന്നതാണ് ഭാരവാഹിപ്പട്ടിക. എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ.

അതേസമയം വൈസ് പ്രസിഡന്‍റുമാരിൽ വനിത പ്രാതിനിധ്യം ഇല്ലെങ്കിലും ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ വനിതകളുണ്ട്. ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് ജനറൽ സെക്രട്ടറിമാരിലെ വനിത സാന്നിധ്യം.

പത്മജ വേണുഗോപാൽ, ഡോ. പി. ആർ സോന എന്നിവരാണ് നിർവാഹക സമിതിയിൽ ഉൾപ്പെട്ട വനിതകൾ. അതേസമയം, വിമതസ്വരം ഉയർത്തിയ എ.വി. ​ഗോപിനാഥിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

ജനറൽ സെക്രട്ടറിമാർ

1. എ എ ഷുക്കൂർ
2. പ്രതാപവർമ്മ തമ്പാൻ
3. എസ് അശോകൻ
4. മര്യാപുരം ശ്രീകുമാർ
5. കെ കെ എബ്രഹാം
6. സോണി സെബാസ്റ്റ്യൻ
7. കെ ജയന്ത്
8. പി എം നിയാസ്
9. ആര്യാടൻ ഷൗക്കത്ത്
10. സി ചന്ദ്രൻ
11. ടി യു രാധാകൃഷ്ണൻ
12. അബ്ദുൽ മുത്തലിബ്
13. ദീപ്തി മേരി വർഗീസ്
14. ജോസി സെബാസ്റ്റ്യൻ
15. പി എ സലിം
16. പഴകുളം മധു
17. എം ജെ ജോബ്
18. കെ പി ശ്രീകുമാർ
19. എം എം നസീർ
20. അലിപ്പറ്റ ജമീല
21. ജി എസ് ബാബു
22. കെ എ തുളസി
23. ജി സുബോധൻ

എക്സിക്യൂട്ടീവ് കമ്മിറ്റി

1. കെ സുധാകരൻ
2. വിഡി സതീശൻ
3. കൊടിക്കുന്നിൽ സുരേഷ്
4. പി ടി തോമസ്
5. ടി സിദ്ദിഖ്
6. പത്മജ വേണുഗോപാൽ
7. വിഎസ് ശിവകുമാർ
8. ടി ശരത്ചന്ദ്രപ്രസാദ്
9. കെ പി ധനപാലൻ
10. എം മുരളി
11. വർക്കല കഹാർ
12. കരകുളം കൃഷ്ണപിള്ള
13. ഡി സുഗതൻ
14. കെ എൽ പൗലോസ്
15. അനിൽ അക്കര
16. സി വി ബാലചന്ദ്രൻ
17. ടോമി കല്ലാനി
18. പി ജെ ജോയ്
19. കോശി എം കോശി
20. ഷാനവാസ് ഖാൻ
21. കെ പി ഹരിദാസ്
22. സോന പി ആർ
23. ജ്യോതികുമാർ ചാമക്കാല
24. ജോൺസൺ എബ്രഹാം
25. ജയ്സൺ ജോസഫ്
26. ജോർജ് മാമ്മൻ കോണ്ടൂർ
27. മണക്കാട് സുരേഷ്
28. മുഹമ്മദ് കുട്ടി മാസ്റ്റർ


ALSO READ :ഉരുള്‍പൊട്ടൽ മുൻകൂട്ടി കാണാനുള്ള വിദ്യയുണ്ടോ?; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എ. വിജയരാഘവന്‍

ABOUT THE AUTHOR

...view details