തിരുവനന്തപുരം:കെ സുധാകരൻ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമുള്ള കെ.പി.സി.സിയുടെ ആദ്യ സമ്പൂർണ യോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും. പുനസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പോഷക സംഘടനകളുടെ പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുക്കും.
കെ.പി.സി.സി യോഗം ഇന്ന് - കെ സുധാകരന്‍ വാര്‍ത്ത
പുനസംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പോഷക സംഘടനകളുടെ പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുക്കും.
കെ.പി.സി.സി യോഗം ഇന്ന് ഇന്ദിരാഭവനില്‍
Also Read:ജോജുവിന്‍റെ മൊഴി രേഖപ്പെടുത്തും; കോണ്‍ഗ്രസുകാരെ ഇന്ന് കസ്റ്റഡിയിലെടുക്കും
രാവിലെ 11നാണ് യോഗം. കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന് കെ.പി.സി.സി പ്രസിഡന്‍റ് ഇന്ന് അംഗത്വം നൽകും. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വവിതരണം അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കൊച്ചിയിൽ ദേശീയപാതാ ഉപരോധത്തെ തുടർന്നുണ്ടായവിവാദങ്ങളും യോഗം ചർച്ചചെയ്യും.