തിരുവനന്തപുരം:പൊലീസ് പോസ്റ്റൽ വോട്ടുകൾ റദ്ദക്കാണമെന്നാവശ്യവുമായി കെപിസിസി പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് പരാതി നൽകി. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ നടപടി എടുക്കുകയുള്ളൂ എന്ന് ടിക്കാറാം മീണ പ്രതിനിധി സംഘത്തെ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ കെ സി ജോസഫ്, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, തമ്പാനൂർ രവി, വി എസ് ശിവകുമാർ എന്നിവരാണ് പരാതിയുമായി തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചത്.
പോസ്റ്റൽ വോട്ടുകൾ റദ്ദാക്കണം: കെപിസിസി - dgp
കെപിസിസി പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്ക് പരാതി നൽകി
പോസ്റ്റൽ വോട്ടെടുപ്പിൽ ആസൂത്രിതമായ അട്ടിമറി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പങ്കുള്ളതായി സംശയിക്കുന്നെന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസ് പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടന്നത്. അതുകൊണ്ടാണ് പത്രസമ്മേളനത്തിൽ പോസ്റ്റൽ വോട്ടിനെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചതെന്ന് കെ മുരളീധരൻ പറഞ്ഞു.
വടകരയിലും മാവേലിക്കരയിലും കള്ളവോട്ട് നടന്നതിൽ അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയതായും കെപിസിസി പ്രതിനിധി സംഘം വ്യക്തമാക്കി.