തിരുവനന്തപുരം: ബലാത്സംഗ കേസ് നേരിടുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി. ഈ മാസം 20നകം എൽദോസ് കുന്നപ്പിള്ളി വിശദീകരണം നൽകണമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്. 20നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് കത്ത് നല്‍കിയതായി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണന്‍ അറിയിച്ചു.
എൽദോസ് ഒക്‌ടോബര്‍ 20നകം വിശദീകരണം നല്‍കണം; നിലപാട് കടുപ്പിച്ച് കെപിസിസി - കെപിസിസി
ബലാത്സംഗ കേസാണ് പെരുമ്പാവൂര്‍ എംഎല്‍എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഈ മാസം 20നകം എല്‍ദോസ് കുന്നിപ്പിള്ളി സത്യസന്ധമായ വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കത്തയച്ചു.
എൽദോസ് ഒക്‌ടോബര്‍ 20നകം വിശദീകരണം നല്‍കണം; നിലപാട് കടുപ്പിച്ച് കെപിസിസി
ഒരു പൊതുപ്രവര്‍ത്തകന്‍റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നത്. അതുകൊണ്ട് എല്‍ദോസ് കുന്നപ്പിള്ളി സത്യസന്ധമായ വിശദീകരണം നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെപിസിസി.
Last Updated : Oct 14, 2022, 4:05 PM IST