കെവി തോമസിനെ കെപിസിസി മീഡിയ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു - കെപിസിസി മീഡിയ കമ്മിറ്റി ചെയര്‍മാൻ
കെസി ജോസഫ്, വി.എസ്.ശിവകുമാര്‍, കെ.പി അനില്‍കുമാര്‍ എന്നിരാണ് കമ്മിറ്റി അംഗങ്ങള്‍

കെ വി തോമസിനെ മീഡിയ കമ്മിറ്റി ചെയര്‍മാനായി നിയമിച്ച് കെപിസിസി
തിരുവനന്തപുരം: കെപിസിസി മീഡിയ കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് പ്രൊഫ. കെവി തോമസിനെ നിയമിച്ചു. കെസി ജോസഫ്, വിഎസ് ശിവകുമാര്‍, കെപി അനില്‍കുമാര്‍ എന്നിരാണ് കമ്മിറ്റി അംഗങ്ങള്‍. മുതിര്‍ന്ന നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ലകളില്‍ ഏഴംഗ മീഡിയ കമ്മിറ്റി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.