കേരളം

kerala

ETV Bharat / state

കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു - സോണിയഗാന്ധി

പട്ടികയില്‍ 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഒരു ഖജാൻജിയുമാണുള്ളത്. 3 വനിതകള്‍ മാത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.

kpcc list  mullapally ramachandran  jumbo list  കെപിസിസി ഭാരവാഹി പട്ടിക  ജംബോ പട്ടിക  മുല്ലപ്പള്ളി രാമചന്ദ്രൻ  സോണിയഗാന്ധി  എഐസിസി
47 അംഗ ഭാരവാഹികളുമായി കെപിസിസി പട്ടിക പ്രഖ്യാപിച്ചു

By

Published : Jan 24, 2020, 7:13 PM IST

Updated : Jan 24, 2020, 9:24 PM IST

ന്യൂഡല്‍ഹി:അനിശ്ചിതത്വങ്ങൾക്കൊടുവില്‍ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കൂടുതല്‍ പഴയ മുഖങ്ങളെ ഉൾപ്പെടുത്തി 47 അംഗ പട്ടികയാണ് എഐസിസി പുറത്തിറക്കിയത്. പട്ടികയില്‍ 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറല്‍ സെക്രട്ടറിമാരും ഒരു ഖജാൻജിയുമാണുള്ളത്. 3 വനിതകള്‍ മാത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. പി.സി വിഷ്‌ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി ധനപാലന്‍, കെ.സി റോസക്കുട്ടി, പത്മജാ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി.പി മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി.സിദ്ദീഖ്, ശരത്ചന്ദ്രപ്രസാദ്, ഏഴുകോണ്‍ നാരായണന്‍ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്‍റുമാർ.
ജനറല്‍ സെക്രട്ടറിമാര്‍: പാലോട് രവി, എ.എ.ഷുക്കൂര്‍, കെ.സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം കോശി, പി.എം.നിയാസ്, പഴകുളം മധു, എന്‍.സുബ്രഹ്മണ്യന്‍, ജൈസണ്‍ ജോസഫ്, കെ.ശിവദാസന്‍ നായര്‍, സജീവ് മാറോളി, കെ.പി.അനില്‍കുമാര്‍, എ.തങ്കപ്പന്‍, അബ്ദുല്‍ മുത്തലിബ്, വി.എ.കരീം, റോയ്.കെ.പൗലോസ്, ടി.എം.സക്കീര്‍ ഹുസൈന്‍, ജി.രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്രപ്രസാദ്, സി.ആര്‍ മഹേഷ്, ഡി.സുഗതന്‍, എം.മുരളി, സി.ചന്ദ്രന്‍, ടോമി കല്ലാനി, ജോണ്‍സണ്‍ എബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ.പ്രവീണ്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം.നസീര്‍, ഡി.സോന, ഒ.അബ്ദുല്‍ റഹ്മാന്‍കുട്ടി, ഷാനവാസ് ഖാന്‍.
കെ.കെ.കൊച്ചുമുഹമ്മദാണ് ട്രാഷറർ. സെക്രട്ടറിമാരെ അടുത്ത ഘട്ടത്തില്‍ പ്രഖ്യപിക്കുമെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Last Updated : Jan 24, 2020, 9:24 PM IST

ABOUT THE AUTHOR

...view details