കേരളം

kerala

ETV Bharat / state

കൊവിഡ് പ്രതിരോധം; അധികൃതര്‍ക്ക് വീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി - cm news

കൊവിഡ് പ്രതിരോധത്തില്‍ ജാഗ്രതക്കുറവ് ഉണ്ടാക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചവർ ബോധപൂർവം തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപെട്ടു.

കൊവിഡ് 19 വാര്‍ത്ത  മുഖ്യമന്ത്രി വാര്‍ത്ത  പിണറായി വാര്‍ത്ത  covid 19 news  cm news  covid 19 news
മുഖ്യമന്ത്രി

By

Published : Aug 3, 2020, 10:24 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ജാഗ്രതക്കുറവുണ്ടായത് അധികൃതരുടെ ഭാഗത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള കൂട്ടായ്‌മകൾ ചിലർ ഉയർത്തിക്കൊണ്ടുവന്നത് തെറ്റായ സന്ദേശമാണ് നാടിന് നൽകിയത്. ശാരീരിക അകലവും സുരക്ഷാ ക്രമീകരണവും പറയുന്ന തോതിൽ പാലിക്കേണ്ടതില്ലെന്ന തോന്നലാണ് ഇതുമൂലം ചിലരിലെങ്കിലും ഉണ്ടായത്. '

ആളുകൾ തിങ്ങിക്കൂടുന്നതാണ് ജനങ്ങൾ കണ്ടത്. രോഗവ്യാപനത്തിൽ ഇത് പ്രധാനഘടകമായി.
കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കണം എന്നാണ് താൻ പറഞ്ഞു കൊണ്ടിരുന്നത്. നാടിനു മുന്നിൽ ആപത്ത് ചൂണ്ടിക്കാണിക്കുന്നത് എന്തോ തെറ്റായ കാര്യം പ്രചരിപ്പിക്കലാണ്, പി ആർ ഏജൻസിയുടെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന കാര്യമാണ് എന്നൊക്കെ പ്രചരിപ്പിക്കുകയാണ് ചെയ്‌തത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചവർ ബോധപൂർവം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details