കേരളം

kerala

ETV Bharat / state

അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് ആശങ്ക വർധിക്കുന്നു - നെയ്യാറ്റിൻകര

കാട്ടാക്കട ,നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ, വെള്ളറട ഗ്രാമീണ ബാങ്ക്, കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ അടച്ചു

തിരുവനന്തപുരം  Trivandrum  ആശങ്ക  കൊവിഡ്  കോവിഡ് 19  അതിർത്തി ഗ്രാമങ്ങൾ  പ്രാഥമിക ആരോഗ്യ കേന്ദ്രം]  primary health center  കാട്ടാക്കട  നെയ്യാറ്റിൻകര  കെഎസ്ആർടിസി
അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് ആശങ്ക പെരുകുന്നു

By

Published : Jul 22, 2020, 4:04 PM IST

Updated : Jul 22, 2020, 5:48 PM IST

തിരുവനന്തപുരം: അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് ആശങ്ക വർധിക്കുന്നു. കാട്ടാക്കട ,നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ, വെള്ളറട ഗ്രാമീണ ബാങ്ക്, കുന്നത്തുകാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ അടച്ചു. 350 ലധികം പേർ നിരീക്ഷണത്തിലായി. അതിർത്തി ഗ്രാമവും, കണ്ടെയ്ൻമെന്‍റ് സോണായതോടെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കും കുഞ്ഞിനും കൊവിഡ് സ്വീകരിച്ചതോടെയാണ് കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രം അടച്ചത്. നൂറ്റി അമ്പതോളം പേർ ഇവിടെ നിരീക്ഷണത്തിലാണ്.

അതിർത്തി ഗ്രാമങ്ങളിൽ കൊവിഡ് ആശങ്ക വർധിക്കുന്നു
അതേസമയം എയർപോർട്ടിൽ നിന്നും ആൾക്കാരെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കുന്ന ചുമതലയുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരന് കാട്ടാക്കടയിൽ രോഗം സ്വീകരിച്ചു. ഇതോട യൂണിറ്റിലെ 80ഓളം പേരെ നിരീക്ഷണത്തിൽ ആക്കുകയും 14 ദിവസത്തേക്ക് ഡിപ്പോ അടച്ചിടുകയും ചെയ്തു. എന്നാൽ നെല്ലിമൂട് സ്വദേശിയായ കണ്ടക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിപ്പോ അടച്ചത്. തീരദേശമേഖലയിൽ ഉൾപ്പെടെ ഡ്യൂട്ടി ചെയ്തിരുന്ന വെള്ളറട ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ദന്തൽ കെയറിലെ ഡോക്ടറിന് രോഗം സ്ഥിരീകരിച്ചതോടെ 150ൽ പരം ആൾക്കാർ നിരീക്ഷണത്തിലാണ്. എന്നാൽ ഡോക്ടറുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അതേസമയം കുന്നത്തുകാൽ, വെള്ളറട ഗ്രാമപഞ്ചായത്തുകളിൽ ആന്‍റിജൻ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചു.
Last Updated : Jul 22, 2020, 5:48 PM IST

ABOUT THE AUTHOR

...view details