തിരുവനന്തപുരം: കോവളം ബൈപാസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ വിഴിഞ്ഞം സ്വദേശികളായ സജിൻ (23), അശ്വിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക് - കോവളം ബൈപാസ് റോഡ് അപകടം
കോവളത്ത് നിന്ന് മുക്കോല ഭാഗത്തേക്ക് പോയ കാറും എതിർ ദിശയിൽ നിന്നും വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം;ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു
![കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക് Kovalam vizhinjam bypass road accident Two injured in car bike collision trivandrum കോവളം ബൈപാസ് റോഡ് അപകടം വിഴിഞ്ഞം കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13939475-thumbnail-3x2-ahj.jpg)
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
ALSO READ: RATION CARD FOR SEX WORKERS: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി കേരളം
കോവളം-പോറോഡ് പാലത്തിന് സമീപം വ്യാഴാഴ്ച വൈകിട്ടാണ് അപകടം. കോവളത്ത് നിന്ന് മുക്കോല ഭാഗത്തേക്ക് പോയ കാറും എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്കിന്‍റെ മുൻ ചക്രം വേർപെട്ടു മാറി. കാറിന്‍റെ മുൻ വശവും തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ ഒഴുകിയ ഓയിൽ വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തി കഴുകി നീക്കി.
Last Updated : Dec 18, 2021, 7:20 AM IST
TAGGED:
കോവളം ബൈപാസ് റോഡ് അപകടം