തിരുവനന്തപുരം: ടൂറിസം മേഖലയിൽ സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി കോവളം. തീര സൗന്ദര്യത്തിലുപരി കടുത്ത വേനൽ ചൂടിൽ നിന്നുമുള്ള രക്ഷതേടി വേനൽകുളിയ്ക്കാണ് സഞ്ചാരികൾ കുടുതലും കോവളത്ത് എത്തുന്നത്. മധ്യവേനലവധിയായതോടെ നഗരപ്രദേശത്തു നിന്നുള്ളവർ സായാഹ്ന കാഴ്ചകൾ കാണാൻ കുട്ടികളുമൊത്ത് കോവളത്തേക്ക് എത്തുകയാണ്. കോവളത്തെ ഇടക്കല്ല് പാറ കൂട്ടത്തിൽ നിന്നാൽ അസ്തമയ സൂര്യന്‍റെ മനോഹര കാഴ്ച കാണാൻ കഴിയും.
വേനല്‍ക്കുളിയും തീരസൗന്ദര്യവും: കോവളം സഞ്ചാരികളുടെ സ്വപ്നതീരം - വൻ പദ്ധതികളാണ് തയ്യാറാകുന്നത്
അടുത്ത സീസനെ വരവേൽക്കാൻ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ വൻ പദ്ധതികളാണ് തയ്യാറാകുന്നത്
വിനോദസഞ്ചാരികളുടെ മനം കുളിർപ്പിച്ച് കോവളം
തീരത്തെ ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സമ്പ്രദായവും പുതിയ കോണിപ്പടിയും വന്നതോടെ ഇതിന്‍റെ മുകളിൽ നിന്നുള്ള തീര സൗന്ദര്യ കാഴ്ചകൾ കാണാൻ തിരക്കേറുകയാണ്. തീര സൗന്ദര്യം നുകരാൻ വിദേശ സഞ്ചാരികൾ ഇത്തവണ കൂടുതലായി എത്തിയെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. എത്തിയവരിൽ ഏറെയും റഷ്യൻ സഞ്ചാരികളാണ്. അടുത്ത സീസണെ വരവേൽക്കാൻ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ വൻ പദ്ധതികളാണ് തയ്യാറാകുന്നത്. ഇതിന്‍റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമ്മാണോദ്ഘാടനവും കഴിഞ്ഞു.
Last Updated : Apr 5, 2019, 7:18 PM IST