തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൻ്റെ വിധി നാളെ (02/12/22). തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 2018 മാർച്ച് 14 ന് കോവളത്ത് നിന്ന് യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്‍റെ വിധി നാളെ - Kovalam Liga murder case verdict
2018 ലാണ് ലാത്വിയൻ സ്വദേശിനിയായ ലിഗയെ കോവളത്തെ കൂനൻതുരുത്ത് എന്ന ചതുപ്പ് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്
2018 ലാണ് ലാത്വിയൻ സ്വദേശിനിയായ ലിഗ സഹോദരിയോടൊപ്പം കേരളത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന പ്രതികൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ പ്രതികൾ ലിഗയെ കുറ്റിക്കാട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കാണാതായി ഒരു മാസത്തിന് ശേഷമാണ് അഴുകിയ നിലയിൽ ലിഗയുടെ മൃതദേഹം കൂനൻതുരുത്ത് എന്ന ചതുപ്പ് പ്രദേശത്തെ കണ്ടൽ കാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തുന്നത്. പിന്നാലെ കേസിലെ പ്രതികളായ ഉദയൻ, ഉമേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.