തിരുവനന്തപുരം: കോവളം ബീച്ചിൽ നിന്നും വിദേശ വനിതകളുടെ മൊബൈൽ ഫോണുകളും ബാഗും മോഷ്‌ടിച്ചയാളെ പിടികൂടി. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി അലി എന്ന് വിളിക്കുന്ന സെയ്‌ദ് അലിയെയാണ് (19) കോവളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വിദേശ വനിതകളുടെ മൊബൈൽ ഫോണുകളും ബാഗും മോഷ്‌ടിച്ചയാളെ പിടികൂടി - മോഷണം അറസ്‌റ്റ്
സമീപത്തെ സി.സി.റ്റി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മോഷണം അറസ്‌റ്റ്
തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് കോവളം ബീച്ചിൽ നായകൾക്ക് ഭക്ഷണം കൊടുക്കാനായി വന്ന വിദേശ വനിതകളുടെ വിലപിടിപ്പുളള രണ്ട് മൊബൈൽ ഫോണുകളും ബാഗും പ്രതി മോഷ്‌ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. സമീപത്തെ സി.സി.റ്റി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.