തിരുവനന്തപുരം: ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയതാണ് കേരളത്തിന്‍റെ സ്വന്തം കോവളം തീരം. സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ദിനം പ്രതി കോവളം സന്ദർശിച്ചിരുന്നത്. പക്ഷേ ലോകം കൊവിഡ് ഭീതിയിലായതോടെ വിനോദ സഞ്ചാര മേഖലകൾ പൂർണമായും അടച്ചിടേണ്ടി വന്നു. ആയിരക്കണക്കിന് ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ജീവിത മാർഗമായിരുന്ന കോവളം തീരവും അതോടെ നിശ്ചലാവസ്ഥയിലായി. കോവളത്തിന്‍റെ ടൂറിസം സാധ്യതകളെ ആശ്രയിച്ച് മാത്രം ജീവിച്ചിരുന്നവർ ഇതോടെ പട്ടിണിയിലാണ്.
സഞ്ചാരികളുടെ സ്വപ്‌നഭൂമിയില്‍ കടലിരമ്പം മാത്രം: തൊഴില്‍ നഷ്‌ടമായത് ആയിരങ്ങൾക്ക് - kovalam beach
ഇന്ന് ലോക ടൂറിസം ദിനം. ലോക വിനോദ സഞ്ചാര ദിനത്തില്‍ സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായ കോവളത്തിന്‍റെ ഇന്നത്തെ കാഴ്‌ചകൾ ആരെയും വേദനിപ്പിക്കുന്നതാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തീരം പൂർണമായും ആളൊഴിഞ്ഞത്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ പ്രകൃതിയും പിണങ്ങി. തീരം പൂർണമായും കടലെടുത്തു. ഹോട്ടലുകൾക്ക് താഴ് വീണു. കടകൾ അടച്ച് ഉടമകളും ജീവനക്കാരും തീരം വിട്ടു.
ലോക വിനോദ സഞ്ചാര ദിനത്തില്‍ സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായ കോവളത്തിന്‍റെ ഇന്നത്തെ കാഴ്‌ചകൾ ആരെയും വേദനിപ്പിക്കുന്നതാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തീരം പൂർണമായും ആളൊഴിഞ്ഞത്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ പ്രകൃതിയും പിണങ്ങി. തീരം പൂർണമായും കടലെടുത്തു. ഹോട്ടലുകൾക്ക് താഴ് വീണു. കടകൾ അടച്ച് ഉടമകളും ജീവനക്കാരും തീരം വിട്ടു.
പക്ഷേ തീരം വിട്ടുപോകാനാകാത്ത ചിലർ ഇപ്പോഴും ഇവിടെയുണ്ട്. കൊവിഡ് കാലം കഴിഞ്ഞ് എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍. ഒക്‌ടോബർ- നവംബർ മാസങ്ങളില്‍ സീസൺ ആരംഭിക്കേണ്ടതാണ്. വിനോദ സഞ്ചാരമേഖലയില്‍ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് ഇവർ കരുതുന്നത്. തീരം ഉണരുന്നതും സഞ്ചാരികൾ എത്തുന്നതും കാത്തിരിക്കുകയാണ് ഇവർ.