കേരളം

kerala

ETV Bharat / state

കോടിയേരിയെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല - kodiyeri balakrishnan

സിപിഎം ജീര്‍ണാവസ്ഥയിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല

By

Published : Jun 24, 2019, 5:30 PM IST

Updated : Jun 24, 2019, 7:40 PM IST

തിരുവനന്തപുരം: സിപിഎമ്മിന് അന്തസുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുരപ്പുറത്ത് കയറി നിന്ന് നവോത്ഥാനം പ്രസംഗിക്കുന്ന സിപിഎം ജീർണാവസ്ഥയിലാണെന്നും ചെന്നിത്തല നിയമസഭയിൽ പരിഹസിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണ പരാതി ഉണ്ടായിട്ടും പ്രതിപക്ഷം പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനത്തിനിടെയാണ് ഇന്ന് നിയമസഭയില്‍ ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം. അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചക്കിടെ ആയിരുന്നു ചെന്നിത്തല കോടിയേരിയെ വിമര്‍ശിച്ചത്. ഈ സമയം ഭരണപക്ഷം ഒന്നടങ്കം സഭയിലുണ്ടായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നു.

ബിനോയ് കോടിയേരിക്കെതിരായ ലൈംഗികപീഡന പരാതി; കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല
Last Updated : Jun 24, 2019, 7:40 PM IST

ABOUT THE AUTHOR

...view details