കേരളം

kerala

ETV Bharat / state

ലോകായുക്ത നിയമ ഭേദഗതി; സഭയിൽ വരുമ്പോൾ ചര്‍ച്ചയാകാമെന്ന് സി.പി.എം - സഭയിൽ വരുമ്പോൾ ചര്‍ച്ചയാകാമെന്ന് സി.പി.എം

സി.പി.ഐ യുടെ നാല് മന്ത്രിമാർ പങ്കെടുത്ത മന്ത്രിസഭയാണ് ഭേദഗതിക്ക് തീരുമാനമെടുത്തത്. അത്കൊണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടില്ലയെന്ന് പറയുന്നത് ശരിയല്ല. എതിർപ്പുള്ള ആർക്കും ഭേദഗതി ചോദ്യം ചെയ്യാൻ നിയമ സംവിധാനത്തിൽ അവസരമുണ്ടെന്നും കോടിയേരി.

Koodiyeri Balakrishnan Reply on CPI  Lokayukta amendment bill  ലോകായുക്ത നിയമ ഭേദഗതി  സഭയിൽ വരുമ്പോൾ ചര്‍ച്ചയാകാമെന്ന് സി.പി.എം  സിപിഐക്ക് സിപിഎമ്മിന്‍റെ മറുപടി
ലോകായുക്ത നിയമ ഭേദഗതി; സഭയിൽ വരുമ്പോൾ ചര്‍ച്ചയാകാമെന്ന് സി.പി.എം

By

Published : Feb 11, 2022, 7:35 PM IST

തിരുവനന്തപുരം:ലോകായുക്ത നിയമ ഭേദഗതി ബില്ലായി നിയമസഭയിൽ വരുമ്പോൾ വിശദമായ ചർച്ച നടത്താമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓർഡിനൻസ് സംബന്ധിച്ച് ഇനി ചർച്ച നടത്തേണ്ട കാര്യമില്ല. നിയമ ഭേദഗതി സംബന്ധിച്ച്, സി.പി.ഐ പറഞ്ഞത് അവരുടെ അഭിപ്രായമാണ്.

ലോകായുക്ത നിയമ ഭേദഗതി; സഭയിൽ വരുമ്പോൾ ചര്‍ച്ചയാകാമെന്ന് സി.പി.എം

സി.പി.ഐ യുടെ നാല് മന്ത്രിമാർ പങ്കെടുത്ത മന്ത്രിസഭയാണ് ഭേദഗതിക്ക് തീരുമാനമെടുത്തത്. അത്കൊണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടില്ലയെന്ന് പറയുന്നത് ശരിയല്ല. എതിർപ്പുള്ള ആർക്കും ഭേദഗതി ചോദ്യം ചെയ്യാൻ നിയമ സംവിധാനത്തിൽ അവസരമുണ്ട്.

Also Read: ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു

സി.പി.ഐ അവരുടെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. അത് ചർച്ച ചെയ്യും. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ സി.പി.എമ്മും സിപിഐയും തമ്മിലില്ല. ഇടതു മുന്നണിക്ക് ദോഷം ചെയ്യുന്ന ഒന്നും സി.പി.ഐയിൽ നിന്നുമുണ്ടാകില്ല. മുന്നണിയിൽ സി.പി.ഐ തിരുത്തൽ ശക്തിയാകുന്നത് നല്ലതാണെന്നും കോടിയേരി പറഞ്ഞു.

ABOUT THE AUTHOR

...view details