കേരളം

kerala

ETV Bharat / state

അനന്തു കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയിൽ ഹാജരാകാൻ നിർദേശം - കൊഞ്ചിറവിള അനന്തു കൊലക്കേസ്

തുടരന്വേഷണം നടത്തിയ റിപ്പോർട്ട് പത്തുമാസം കഴിഞ്ഞിട്ടും കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയത്

konchiravila ananthu murder case  ananthu murder case  തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി  Thiruvananthapuram Principal Sessions Court  കൊഞ്ചിറവിള അനന്തു കൊലക്കേസ്  അന്വേഷണ ഉദ്യോഗസ്ഥൻ
കൊഞ്ചിറവിള അനന്തു കൊലക്കേസ്

By

Published : Jan 20, 2021, 2:31 PM IST

തിരുവനന്തപുരം:കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയിൽ ഹാജരാകാൻ നിർദേശം. ഫോർട്ട് അസി. കമ്മീഷണർ ആർ. പ്രതാപനാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. തുടരന്വേഷണം നടത്തിയ റിപ്പോർട്ട് പത്തുമാസം കഴിഞ്ഞിട്ടും കോടതിയിൽ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ. ബാബു ഉത്തരവിട്ടത്.

കൊലപാതകം നടന്ന് 70 ദിവസത്തിനുള്ളിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് വിചാരണ നടപടികൾ ആരംഭിച്ചെങ്കിലും കുറ്റപത്രത്തിൽ പോരായ്‌മകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യപ്രകാരം 2020 ഫെബ്രുവരി എട്ടിന് തുടരന്വേഷത്തിന് ഉത്തരവിട്ടു. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ കാണിച്ച തിടുക്കം അന്വേഷണ സംഘം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കാണിച്ചില്ല.

2020 മാർച്ച് 12നാണ് കൊലപാതകം നടന്നത്. അനന്തുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൈമനത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു . കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെ പ്രധാന പ്രതിയുടെ സഹോദരനെ അനന്തുവും സംഘവും മർദിച്ചത്തിലുള്ള വിരോധം മൂലം ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നാണ് പ്രോസിക്യൂഷൻ വാദം.

ABOUT THE AUTHOR

...view details