കേരളം

kerala

ETV Bharat / state

അനന്തുവെന്ന പേരില്‍ രേഷ്‌മയോട് ചാറ്റ് ചെയ്തത് ജീവനൊടുക്കിയ പെണ്‍കുട്ടികള്‍ ; കേസില്‍ വഴിത്തിരിവ് - രേഷ്‌മ

ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയുമാണ് രേഷ്‌മയുമായി ചാറ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഇരുവരും ജീവനൊടുക്കിയിരുന്നു.

kollam new born baby death case  fb chatting fraud news  കൊല്ലം വാർത്തകള്‍  രേഷ്‌മ  ഫേസ്‌ബുക്ക് തട്ടിപ്പ്
രേഷ്‌മ

By

Published : Jul 3, 2021, 6:52 PM IST

കൊല്ലം :നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊന്ന കേസില്‍ വഴിത്തിരിവ്. രേഷ്‌മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്‌തിരുന്നത്, ഇക്കഴിഞ്ഞയിടെ ആത്മഹത്യ ചെയ്ത യുവതികളാണെന്ന് പൊലീസ് അറിയിച്ചു. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് അനന്തു എന്ന പേരിലുള്ള അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് രേഷ്മയെ കബളിപ്പിച്ചത്.

also read:പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

ഈ അക്കൗണ്ടില്‍ നിന്ന് രേഷ്‌മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. രേഷ്‌മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം. യുവതിയെ ഇത്തരത്തില്‍ പറ്റിക്കുന്നുണ്ടെന്ന വിവരം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

also read:ഇത്തിക്കരയാറ്റിൽ ചാടിയ രണ്ട് യുവതികളുടെ മൃതദേഹവും കണ്ടെത്തി

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്‌മ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ആര്യയെയും ഗ്രീഷ്‌മയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്‌മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. തങ്ങള്‍ പോകുകയാണെന്ന് കത്തെഴുതി വച്ചാണ് ജീവനൊടുക്കിയത്.

ABOUT THE AUTHOR

...view details