കേരളം

kerala

ETV Bharat / state

മഴ മാറിയില്ല, കേരളീയം വേദിയില്‍ വനിതകളുടെ കോൽക്കളി, കയ്യടിച്ച് ജനം - വനിതകളുടെ കോല്‍ക്കളി

Kolkali In Keraleeyam: കേരളീയം വേദിയിൽ കാസര്‍കോട് ചെറുവത്തൂരിലെ ദേശാഭിമാനി കലാസമിതിയില്‍ നിന്നുമെത്തിയ സ്‌ത്രീകളാണ് രണ്ട് മണിക്കൂർ നീണ്ട കോൽക്കളി അവതരിപ്പിച്ചത്. കനത്ത മഴയായിരുന്നിട്ടും കോൽക്കളി കാണാൻ നിരവധി പേരാണ് എത്തിയത്.

Kolkali In Keraleeyam  Keraleeyam thiruvananthapuram  Keraleeyam kerala govt programme  kavadiyar salvation army school  women kolkali keraleeyam  കേരളീയം  കേരളീയം വനിത കോൽക്കളി  കേരളീയത്തിലെ വനിത കോൽക്കളി  വനിതകളുടെ കോല്‍ക്കളി  കേരളീയം പരിപാടി കേരള സർക്കാർ
Kolkali In Keraleeyam

By ETV Bharat Kerala Team

Published : Nov 6, 2023, 1:35 PM IST

കേരളീയം വേദിയില്‍ വനിതകളുടെ കോൽക്കളി, കയ്യടിച്ച് ജനം

തിരുവനന്തപുരം :കനത്ത മഴയിലും നിറഞ്ഞ സദസിന് മുന്നില്‍ വനിതകളുടെ കോല്‍ക്കളി. സംസ്ഥാന സര്‍ക്കാരിന്‍റെ കേരളീയം (Keraleeyam) വാരാഘോഷങ്ങളുടെ ഭാഗമായി കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു കാസര്‍കോട് ചെറുവത്തൂര്‍ നിന്നുമെത്തിയ വനിതകളുടെ സംഘത്തിന്‍റെ കോല്‍ക്കളി (Kolkali). തുറന്ന വേദിയില്‍ നടത്താനിരുന്ന കോല്‍ക്കളി ആരംഭിക്കുന്നതിന് മുന്‍പ് കനത്ത മഴ പെയ്‌തതോടെ കേരളീയത്തിനായി തയ്യാറാക്കിയ താത്കാലിക ഷെഡിലേക്ക് കോല്‍ക്കളി മാറ്റി.

2 മണിക്കൂറോളം നീണ്ടു നിന്ന കോല്‍ക്കളി ഇരുപത്തഞ്ചോളം വനിതകൾ ചേർന്നാണ് അവതരിപ്പിച്ചത്. കോൽക്കളി പുരോഗമിക്കവെ മഴയെ വകവയ്ക്കാതെ കാണികള്‍ സദസ്സില്‍ നിറയുകയായിരുന്നു. കാസര്‍കോട് ചെറുവത്തൂരിലെ ദേശാഭിമാനി കലാസമിതിയില്‍ നിന്നുമെത്തിയ 18 മുതല്‍ 55 വയസ് വരെ പ്രായമുള്ള വനിതകളാണ് കാണികളെ പിടിച്ചിരുത്തിയ പ്രകടനം കാഴ്‌ച വച്ചത് (Kolkali In Keraleeyam). 3 വര്‍ഷത്തോളമെടുത്ത് നടത്തിയ പരിശീലനമാണ് കേരളീയത്തിന്‍റെ വേദിയില്‍ മാസ്‌മരിക പ്രകടനം കാഴ്‌ച വയ്ക്കാന്‍ സഹായിച്ചതെന്ന് കലാകാരെ പരിശീലിപ്പിച്ച അധ്യാപകന്‍ ഡോ. കൃഷ്‌ണകുമാര്‍ പറയുന്നു.

പരമ്പരാഗതമായ ചിട്ടയില്‍ കൃത്യമായിട്ട് അതിന്‍റെ എല്ലാ മുറകളും ചേര്‍ത്താണ് പഠിപ്പിച്ചത്. പ്രായമുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും ചിട്ടകളില്‍ വീഴ്‌ച വരുത്തിയില്ല. പാട്ട്, കോലിളക്കം, ഭാവം ഇതെല്ലാം കൂടിച്ചേര്‍ന്നാണ് പ്രകടനം മികച്ചതായതെന്നും വനിതകളുടെ കോല്‍ക്കളിക്ക് സ്ഥിരമായി നല്ല അഭിപ്രായമാണ് ലഭിച്ച് വരുന്നതെന്നും ഡോ. കൃഷ്‌ണകുമാര്‍ പറഞ്ഞു. സംഘത്തിലെ മിക്കവാറും എല്ലാവരും ജോലിക്ക് പോകുന്നവരാണെന്നും ജോലിക്ക് ശേഷമാണ് പരിശീലനത്തിന് എത്തുന്നതെന്നും കോല്‍ക്കളി സംഘത്തിലെ സുജാതയും ചന്ദ്രമതിയും പറയുന്നു.

രാത്രി 7 മണി മുതല്‍ 9 മണി വരെയാണ് പരിശീലനം. എല്ലാവരും ഒരേ നാട്ടുകാരാണ്. ആദ്യമൊക്കെ പ്രയാസമുണ്ടായിരുന്നെങ്കിലും പിന്നീട് ഒരു ടീം വര്‍ക്കായി ഒരുമിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്ത് പ്രയാസങ്ങളും മാറ്റി വെച്ച് കോണ്‍ക്കളിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇരുവരും പറയുന്നു. കേരളീയം വാരാഘോഷത്തിന്‍റെ മൂന്നാം ദിനത്തിലായിരുന്നു വനിതകളുടെ കോല്‍ക്കളി പ്രകടനം.

കാണികളെ ഞെട്ടിച്ച ഭരതനാട്യം (Justice Sunitha Vimal Dance Programme in Keraleeyam stage): നവംബർ 1നായിരുന്നു കേരളീയം പരിപാടി ആരംഭിച്ചത്. കേരളീയം പരിപാടിയുടെ മൂന്നാം ദിവസം വേദിയിൽ ഭരതനാട്യം അവതരിപ്പിച്ച് കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിലെ ജസ്റ്റിസ്‌ സുനിത വിമൽ (Justice Sunitha Vimal) കാണികളെ ഞെട്ടിച്ചിരുന്നു. സ്വാതി തിരുനാളിന്‍റെ പ്രിയ ഭരതനാട്യമായ തില്ലാന അവതരിപ്പിച്ച് മടങ്ങുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരിട്ട് അഭിനന്ദനവും അറിയിച്ചു. തന്‍റെ ജീവിതത്തിന്‍റെ ഭാഗമായ ഭാരതനാട്യം കേരളീയം വേദിയിൽ അവതരിപ്പിക്കാൻ പ്രത്യേകം തയാറെടുപ്പുകൾ ആവശ്യമായിരുന്നില്ല എന്ന് ഭാരതനാട്യത്തിന് ശേഷം ജസ്റ്റിസ്‌ സുനിത വിമൽ പ്രതികരിച്ചു.

Also read:ജഡ്‌ജിന്‍റെ ഭരതനാട്യം കേരളീയം വേദിയിൽ, കരഘോഷത്തോടെ ജനം

ABOUT THE AUTHOR

...view details