തിരുവനന്തപുരം: കൊച്ചിയില്‍ സിപിഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍റെ പ്രതികരണം സന്ദര്‍ഭത്തിന് യോജിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വസ്തുത പറഞ്ഞതിന് കാനത്തിനെ അപഹസിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കൊച്ചിയിലെ പൊലീസ് ലാത്തിചാർജ്; കാനത്തെ അനുകൂലിച്ച് കോടിയേരി - kodiyeri supports kanam rajendran police issue
"സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല സഹകരണത്തിലാണ് മുന്നോട്ട് പോകുന്നത്. ആ ബന്ധത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്"

കൊടിയേരി
കൊച്ചിയിലെ ലാത്തി ചാര്‍ജ് വിഷയത്തില്‍ കാനം രാജേന്ദ്രനെ അനുകൂലിച്ചുള്ള പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത്. സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല സഹകരണത്തിലാണിപ്പോള്‍. ആ ബന്ധത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രദേശികമായി എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
TAGGED:
കാനത്തെ അനുകൂലിച്ച് കൊടിയേരി