പരീക്ഷ ക്രമക്കേട് നടത്തിയവര്‍ എസ്.എഫ്.ഐക്കാരല്ലെന്ന് കോടിയേരി - കോടിയേരി ബാലകൃഷ്ണൻ
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരാണ് പ്രതികളെന്നും ക്രമക്കേടിന് കൂട്ടുനില്‍ക്കുന്ന സമീപനമല്ല സിപിഎമ്മിനെന്നും കോടിയേരി
![പരീക്ഷ ക്രമക്കേട് നടത്തിയവര്‍ എസ്.എഫ്.ഐക്കാരല്ലെന്ന് കോടിയേരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4060832-848-4060832-1565103000754.jpg)
കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് നടത്തിയവര്‍ എസ്.എഫ്.ഐക്കാരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരാണ് പ്രതികളെന്നും ക്രമക്കേടിന് കൂട്ടുനില്‍ക്കുന്ന സമീപനമല്ല സിപിഎമ്മിനെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ക്രമക്കേട് നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. മാധ്യമ പ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.