കേരളം

kerala

ETV Bharat / state

ആര്‍ എസ് എസിന്‍റെ ഭീഷണി കേരളത്തില്‍ അനുവദിക്കില്ലെന്ന് കോടിയേരി - ജയ് ശ്രീറാം വിളി

"ആര്‍എസ്എസ് വിരുദ്ധരായ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് പ്രതിഷേധിക്കണം"

കോടിയേരി ബാലകൃഷ്ണന്‍

By

Published : Jul 26, 2019, 8:27 PM IST

തിരുവനന്തപുരം:സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ അന്യഗ്രഹത്തിലേക്ക് നാടുകടത്താനുള്ള സംഘപരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്‍റെ ഉത്തരേന്ത്യന്‍ ഭീഷണി കേരളത്തില്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ആര്‍എസ്എസ് വിരുദ്ധരായ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് പ്രതിഷേധിക്കണം. ഇത്തരം ഫാസിസിറ്റ് രീതികള്‍ക്കെതിരായ പ്രതിഷേധത്തിന് ആരുമായും സഹകരിക്കാന്‍ സിപിഎം തയാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details