കേരളം

kerala

ETV Bharat / state

പെരിയ കൊലപാതകത്തിന് കോൺഗ്രസ് നൽകിയ തിരിച്ചടിയാണ് ബഷീറിന്‍റെ മരണമെന്ന് കോടിയേരി - സിപിഎം

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരി

By

Published : Mar 3, 2019, 2:15 PM IST

ചിതറയിലെ ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പെരിയ ഇരട്ടക്കൊലപാതകത്തിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ഇന്നലെയാണ് സിപിഎം പ്രവര്‍ത്തകന്‍ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബഷീറിന്‍റെവീട്ടിലെത്തിയായിരുന്നു ഇയാള്‍ ആക്രമിച്ചത്. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിക്കുകയും ചെയ്തു. ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വി.ടി. ബല്‍റാം എംഎല്‍എയുള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ കൊലപാതകമാണെന്ന വാദത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി. ജെ. ജോസഫ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details