കേരളം

kerala

ETV Bharat / state

കോണ്‍ഗ്രസ്- ആര്‍.എസ്.എസ് ബന്ധം തെളിയിക്കാന്‍ കോടിയേരിയെ വെല്ലുവിളിക്കുന്നു: മുല്ലപ്പള്ളി - മുല്ലപ്പള്ളി

കോടിയേരി ബാലകൃഷ്ണന്‍ മലന്ന് കിടന്ന് തുപ്പുകയാണെന്ന് മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു.

Kodiyeri challenged  Congress-RSS  RSS  Congress  Mullappully  കോണ്‍ഗ്രസ്  ആര്‍.എസ്.എസ്  കോടിയേരി ബാലകൃഷ്ണന്‍  മുല്ലപ്പള്ളി  കെ.പി.സി.സി
കോണ്‍ഗ്രസ്- ആര്‍.എസ്.എസ് ബന്ധം തെളിയിക്കാന്‍ കോടിയേരിയെ വെല്ലുവിളിക്കുന്നു: മുല്ലപ്പള്ളി

By

Published : Jul 24, 2020, 9:40 PM IST

തിരുവനന്തപുരം:കോണ്‍ഗ്രസ്- ആര്‍.എസ്.എസ് ബന്ധം തെളിയിക്കാന്‍ കോടിയേരി ബാലകൃഷ്ണനെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീവ്രഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസുമായി എന്നും രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. കോടിയേരി ബാലകൃഷ്ണന്‍ മലന്ന് കിടന്ന് തുപ്പുകയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു. ഹിന്ദു മഹാസഭയുടേയും ആര്‍.എസ്.എസിന്‍റേയും ആരംഭം മുതല്‍ ഇന്നുവരെ തീവ്രഹിന്ദു രാഷ്ട്രീയത്തിനെതിരെ ഒരു ഘട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസിലെ എന്‍.ഐ.എ അന്വേഷണം ശരിയായ ദിശയിലാണോ പോകുന്നത് എന്നത് സംശയമുണ്ട്. ബി.ജെ.പിക്ക് കേരളത്തില്‍ കുറഞ്ഞത് പത്ത് സീറ്റെങ്കിലും ജയിക്കാനുള്ള കളമൊരുക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്. അത് നിഷേധിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിയുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

ABOUT THE AUTHOR

...view details