തിരുവനന്തപുരം:പാർട്ടി സംവിധാനം പൊലീസിനും കോടതിക്കും സമാന്തരമല്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കോടതിയും പൊലീസുമാണെന്ന വനിതാ കമ്മിൻ അധ്യക്ഷ എം.സി. ജോസഫൈന്‍റെ പ്രസ്താവന കോടിയേരി തളളി. അംഗങ്ങളെ കുറിച്ച് പാർട്ടിക്ക് ലഭിക്കുന്ന പരാതികൾ പരിശോധിക്കാൻ സംവിധാനമുണ്ട്. അത് നിയമ സംവിധാനത്തിന് സമാന്തരമല്ല.
പാർട്ടി പൊലീസിനും കോടതിക്കും സമാന്തരമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ - Thiruvananthapuram
പാർട്ടി കോടതിയും പൊലീസുമാണെന്ന വനിതാ കമ്മിൻ അധ്യക്ഷ എം.സി. ജോസഫൈന്‍റെ പ്രസ്താവന കോടിയേരി തളളി.
പൊലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനമെന്ന് കോടിയേരി ബാലകൃഷ്ണൻ
പാർട്ടി പൊലീസിനും കോടതിക്കും സമാന്തരമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
ഭരണഘടന അനുസരിച്ച് മാത്രമാണ് സിപിഎം പ്രവർത്തിക്കുന്നത്. രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമാണ്. പാർട്ടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകുന്ന പരാതികൾ മാത്രമാണ് പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് നിയമ നടപടിയുണ്ടായാൽ അത് നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും കോടിയേരി പറഞ്ഞു.
Last Updated : Jun 6, 2020, 1:44 PM IST