കേരളം

kerala

ETV Bharat / state

കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

ഐ ഫോൺ വിവാദത്തിൽ ആരോപണം ഉയര്‍ത്തിയ കോടിയേരി ബാലകൃഷ്‌ണനും സിപിഎം നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഐ ഫോണ്‍ വിവാദം  കോടിയേരി ബാലകൃഷ്‌ണൻ മാപ്പ് പറയണം  കോടിയേരി ബാലകൃഷ്‌ണൻ  വിനോദിനി ബാലകൃഷ്‌ണൻ  കോടിയേരി ബാലകൃഷ്‌ണൻ വാർത്ത  സിപിഎം നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണം  Kodiyeri Balakrishnan should apologize  Kodiyeri Balakrishnan news  Ramesh Chennithala news  Ramesh Chennithala on i phone controversy  i phone controversy
കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

By

Published : Mar 6, 2021, 12:58 PM IST

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പന്‍ വാങ്ങിയ കോണ്‍സുലേറ്റില്‍ നല്‍കിയ ഐഫോണില്‍ ഒരെണ്ണം തന്‍റെ കൈയില്‍ ഉണ്ടെന്ന് കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതേസമയം കോടിയേരിയുടെ ഭാര്യ ആ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. അനാവശ്യമായി ആരോപണം ഉയര്‍ത്തിയ കോടിയേരിയും സിപിഎം നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ ശരിയായി. മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും സ്പീക്കറുമറിഞ്ഞാണ് സ്വര്‍ണക്കടത്ത് നടന്നത്. സമൂഹത്തിനും രാഷ്ട്രീയത്തിനും ഇപ്പോഴത്തെ ഭരണപക്ഷം ബാധ്യതയാവുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ABOUT THE AUTHOR

...view details