തിരുവനന്തപുരം:ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസഫ് കോൺഗ്രസിന്‍റെ തടവറയിലാണ്. കേരള കോൺഗ്രസിനെ ശിഥിലമാക്കാനാണ് കോൺഗ്രസിന്‍റെ നീക്കമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ആത്മാഭിമാനമുണ്ടെങ്കിൽ പി ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി ബാലകൃഷ്ണൻ - പി.ജെ ജോസഫ്
കേരളകോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കമെന്ന് കോടിയേരി ബാലകൃഷ്ണൻ
ഇങ്ങനെ ഒരു അവസ്ഥ ഒരു യുഡിഎഫ് നേതാവിനും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഈ അവസരത്തില്‍ പി.ജെ ജോസഫ് മുന്നണിയില്‍ തുടരുന്നത് ജനങ്ങള്‍ പരിഹാസത്തോടെ കാണും. യുഡിഎഫിന്‍റെ സമുന്നതനായ നേതാവാണ് പി.ജെ ജോസഫ്. അദ്ദേഹത്തെയാണ് യുഡിഎഫിന്‍റെ കണ്‍വെൻഷനില്‍ കൂക്കിവിളിച്ചത്. കൂക്കി വിളിച്ച ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും രമേശ് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും സാധിച്ചില്ല. ജോസഫിനെതിരെ ശക്തമായ വികാരം കണ്‍വെന്‍ഷനില്‍ തന്നെ പ്രതിഫലിച്ചതാണ്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രത്യേക പ്രചാരണം നടത്തുമെന്ന പി.ജെ ജോസഫിന്‍റെ പ്രഖ്യാപനം യുഡിഎഫിന്‍റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചെന്നും കോടിയേരി പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് യുഡിഎഫിനുള്ളില്‍ വലിയ ആഭ്യന്തര സംഘര്‍ഷമായി മാറും. ജോസഫിനും ജോസ്.കെ.മാണിയ്ക്കും ഒരുമിച്ച് ഒരു മുന്നണിയില്‍ പ്രവർത്തിക്കാന്‍ കഴിയില്ല എന്ന കാര്യം വ്യക്തമായിക്കഴിഞ്ഞുവെന്നും കേരളകോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.