കേരളം

kerala

ETV Bharat / state

സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

വട്ടിയൂർക്കാവിൽ എൻഎസ്എസ് യുഡിഎഫിനൊപ്പമെന്ന് പ്രചരിപ്പിക്കുന്നത് കോൺഗ്രസുകാരാണെന്ന് കോടിയേരി ബാലകൃഷ്ണൻ.

സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

By

Published : Oct 16, 2019, 3:59 PM IST

Updated : Oct 16, 2019, 6:24 PM IST

ആലപ്പുഴ: സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവർക്ക് രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നും കോടിയേരി പറഞ്ഞു. എൻഎസ്എസ് അവരുടെ നിലപാട് ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. ഞങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേൽപ്പിക്കില്ല. എൻഎസ്എസ്സിന് സ്വന്തം നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കോടിയേരി പറഞ്ഞു.

സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

മൂന്നു മുന്നണികളും അവരുടെ ഒപ്പമാണെന്ന് തീരുമാനിക്കാൻ കഴിയുന്ന രീതിയിലാണ് എൻഎസ്എസിൻ്റെ ശരിദൂര നിലപാട്. എല്ലാവരും അവർക്ക് അനുകൂലമാണെന്ന് കരുതുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് പകരം വട്ടിയൂർക്കാവിലെ കോൺഗ്രസുകാരാണ് എൻഎസ്എസ് യുഡിഎഫിനൊപ്പമാണെന്ന നിലപാട് പറഞ്ഞത്. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇതിൽ യാതൊരു രീതിയിലുള്ള ബേജാറുമില്ല. മുൻപും ഇതുപോലുള്ള നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ചെന്നിത്തല എല്ലാ ആഴ്ചയിലും ഗവർണർമാരെ കാണാറുണ്ട്. എല്ലാ ആഴ്ചയിലും പോയി ചായ കുടിക്കുക എന്നത് ചെന്നിത്തലയുടെ ഹോബിയാണെന്നും കോടിയേരി പരിഹസിച്ചു. കെ ടി ജലീലിനെതിരെ തെളിവുണ്ടെങ്കിൽ അത് നീതിന്യായ കേന്ദ്രങ്ങളിൽ നൽകട്ടെയെന്നും അവർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോടിയേരി അരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Oct 16, 2019, 6:24 PM IST

ABOUT THE AUTHOR

...view details