കേരളം

kerala

ETV Bharat / state

'എതിര്‍ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനായില്ല' ; തൃക്കാക്കരയില്‍ ഇടതുവിരുദ്ധ സംഘടനകളൊന്നിച്ചെന്ന് കോടിയേരി - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിശദീകരണവുമായി കോടിയേരി ബാലകൃഷ്‌ണൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സിപിഎം സംസ്ഥാന കമ്മിറ്റി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര തെരഞ്ഞെടുപ്പ് സിപിഎം പരാജയം  തൃക്കാക്കര പരാജയം വിലയിരുത്തി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം  kodiyeri balakrishnan on Thrikkakara by election defeat  സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയില്ലെന്ന് കോടിയേരി  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിശദീകരണവുമായി കോടിയേരി ബാലകൃഷ്‌ണൻ  kodiyeri balakrishnan cpm state committee meating
തൃക്കാക്കര തെരഞ്ഞെടുപ്പ്: സംഘടനാപരമായ ദൗർബല്യങ്ങളുണ്ടായി; സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയില്ലെന്ന് കോടിയേരി

By

Published : Jun 26, 2022, 3:06 PM IST

തിരുവനന്തപുരം :തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാപരമായ ദൗർബല്യങ്ങളുമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഉറച്ച യുഡിഎഫ് മണ്ഡലമായ തൃക്കാക്കരയിൽ ഇത്തവണ ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ എതിർചേരിയിലെ വോട്ടർമാരെ ആകർഷിക്കാൻ എൽഡിഎഫിന് സാധിച്ചില്ല. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

വിരുദ്ധ സംഘടനകളൊന്നിച്ചു :തൃക്കാക്കരയിൽ ഇടതുപക്ഷ വിരുദ്ധ സംഘടനകളെല്ലാം ഏകോപിപ്പിക്കപ്പെടുന്ന നിലയുണ്ടായി. ഇടതുപക്ഷത്തിനെതിരായി മഹാസഖ്യം രൂപപ്പെടുന്നതിൻ്റെ തുടക്കമാണ് തൃക്കാക്കരയിൽ കണ്ടത്. അതേസമയം സർക്കാർ സംവിധാനങ്ങളുടെ അതിപ്രസരം തൃക്കാക്കരയിൽ ഉണ്ടായെന്ന പ്രചാരണം കോടിയേരി തള്ളി.

മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി ഭാരവാഹികൾ കൂടിയാണ്. ആ ചുമതലകൾ നിർവഹിക്കാനാണ് അവർ തൃക്കാക്കരയിൽ കേന്ദ്രീകരിച്ചത്. ബിജെപി വോട്ടുകള്‍ സ്വാധീനിക്കാൻ യുഡിഎഫിന് സാധിച്ചു. ട്വൻ്റി-ട്വൻ്റി വോട്ടുകൾ പൂർണമായും യുഡിഎഫിന് ലഭിച്ചു. എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവർ യുഡിഎഫിനെ പിന്തുണച്ചു. ന്യൂനപക്ഷ വോട്ടുകളിൽ ചോർച്ച ഉണ്ടായതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി; ഇടതുപക്ഷ വിരുദ്ധ സംഘടനകളൊന്നിച്ചെന്ന് കോടിയേരി

ബഫർസോൺ വിഷയത്തിൽ സിപിഎം ജനങ്ങൾക്കൊപ്പമാണ്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. ആവശ്യമെങ്കിൽ ഈ വിഷയത്തിൽ നിയമനിർമാണത്തിന് സംസ്ഥാനം തയാറാകുമെന്നും കോടിയേരി വ്യക്തമാക്കി.

ആർഎസ്എസിൻ്റെ അടവ് : ജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ആർഎസ്എസിൻ്റെ പുതിയ നീക്കത്തിൽ കരുതൽ വേണം. സാമൂഹ്യ സേവനങ്ങളിലൂടെ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി ശക്തി വർധിപ്പിക്കാനാണ് ശ്രമം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും ഇത്തരം ശ്രമം നടക്കുന്നുണ്ട്. ചില മുസ്ലിം സംഘടനകളും ഇതേ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

ABOUT THE AUTHOR

...view details