തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് അതിജീവനത്തിന്‍റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെഞ്ഞാറമൂട് കൊലപാതകം; കോൺഗ്രസ് ഗൂഢാലോചനയെന്ന് കോടിയേരി ബാലകൃഷ്ണൻ - kodiyeri balakrishnan
തെബാമൂടില്‍ രാത്രി 11.30 ഓടെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലാണ്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് ഗൂഢാലോചനയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. തേമ്പാമൂടില്‍ രാത്രി 11.30 ഓടെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലാണ്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.