തിരുവനന്തപുരം:ഒരു രൂപ പോലും വർദ്ധിപ്പിക്കാത്ത വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു എന്ന് പറഞ്ഞാണ് പ്രതിപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് കാലത്ത് നാല് മാസത്തെ ബില്ല് ഒരുമിച്ച് വന്നതും ഉപഭോഗം വർദ്ധിച്ചതുമാണ് ബില്ല് കൂടാൻ കാരണം. പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും തെറ്റുപറ്റിയാൽ നഷ്ടപരിഹാരം നൽകാമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് കാണാതെയാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്ന് കോടിയേരി ആരോപിച്ചു.
വൈദ്യുതി ചാർജ് വര്‍ധിപ്പിച്ചെന്ന് പറഞ്ഞാണ് പ്രതിപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോടിയേരി - kodiyeri balakrishnan
പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും തെറ്റുപറ്റിയാൽ നഷ്ടപരിഹാരം നൽകാമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് കാണാതെയാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്ന് കോടിയേരി ആരോപിച്ചു.
![വൈദ്യുതി ചാർജ് വര്‍ധിപ്പിച്ചെന്ന് പറഞ്ഞാണ് പ്രതിപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോടിയേരി തിരുവനന്തപുരം വൈദ്യുത ചാർജ് കോടിയേരി പ്രതിപക്ഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ kodiyeri balakrishnan justifies kseb](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7637042-thumbnail-3x2-fgh.jpg)
വൈദ്യുത ചാർജ് വര്‍ധിപ്പിച്ചിട്ടില്ല പിന്നെ എന്തിനാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോടിയേരി
വൈദ്യുതി ചാർജ് വര്‍ധിപ്പിച്ചെന്ന് പറഞ്ഞാണ് പ്രതിപക്ഷം സമരപരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കോടിയേരി
എണ്ണ വില വർദ്ധനവിൽ കേന്ദ്ര സർക്കാറിനെതിരെ മിണ്ടാത്ത കോൺഗ്രസാണ് സംസ്ഥാന സർക്കാറിനെ വക്രീകരിക്കാൻ ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. ഇതിൽ ബിജെപിയും കോൺഗ്രസും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
Last Updated : Jun 16, 2020, 3:56 PM IST