തിരുവനന്തപുരം: ജോസ് കെ മാണിയെ എൽഡിഎഫ് സ്വീകരിക്കുമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എൽഡിഎഫ് കൂട്ടായ ചർച്ചകളിലൂടെ തീരുമാനമെടുക്കും. യു.ഡി.എഫ് അന്തഃഛിദ്രത്തിന്‍റെ മുന്നണിയാണ്. അതുകൊണ്ടു തന്നെ യുഡിഎഫിന്‍റെ ആഭ്യന്തര കലഹത്തിൽ എൽഡിഎഫ് കക്ഷിയാകില്ലെന്നും ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിൽ കോടിയേരി പ്രതികരിച്ചു.
ജോസ് കെ മാണിയെ എൽഡിഎഫിൽ സ്വീകരിക്കുമെന്ന് സൂചന നൽകി കോടിയേരി ബാലകൃഷ്‌ണൻ - article
യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എൽഡിഎഫ് കൂട്ടായ ചർച്ചകളിലൂടെ തീരുമാനമെടുക്കുമെന്ന് ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിൽ കോടിയേരി പ്രതികരിച്ചു.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നത് ശ്രദ്ധേയമായ രാഷ്ട്രീയ സംഭവ വികാസമാണ്. കേരള കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തിയത് മുന്നണിയിലെ പ്രതിസന്ധി പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്‍റെ അതിർവരമ്പും കടന്നിരിക്കുന്നു. ഇത്തരം സംഭവ ഗതികൾ യുഡിഎഫിന്‍റെ ശക്തിയെയും നിലനിൽപ്പിനെയും സാരമായി ബാധിക്കും. മുന്നണി രാഷ്ട്രീയത്തിന്‍റെ സ്വഭാവത്തിൽ പ്രകടമാകുന്ന അന്തരവും ഇവിടെ തെളിയുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.