തിരുവനന്തപുരം: ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് കോടതി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ. ബിനീഷിനെതിരായ കേസ് വ്യക്തിക്കെതിരായതാണ്. അതിൽ പാർട്ടി ഇടപെടില്ല. ഈ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ കോടതി തീരുമാനിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
ബിനീഷിന്‍റെ കാര്യം കോടതി പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ
ബിനീഷിനെതിരായ കേസ് വ്യക്തിക്കെതിരായതാണെന്നും അതിൽ പാർട്ടി ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍
പാർട്ടി സെക്രട്ടറിയായാണ് മാധ്യമങ്ങളെ കാണുന്നത്. ബിനീഷിൻ്റെ അച്ഛനായിട്ടല്ല. അതു കൊണ്ട് തന്നെ അച്ഛൻ എന്ന നിലയിൽ എന്തെങ്കിലും പ്രതികരണം നടത്തുന്നത് ശരിയല്ല. റെയ്ഡിൻ്റെ പേരിൽ തെറ്റായ നടപടി ഉണ്ടായാൽ ചോദ്യം ചെയ്യാൻ കുടുംബത്തിന് അവകാശമുണ്ട്. അവർ ആക്ഷേപം ഉന്നയിച്ചത് അവരുടെ അനുഭവം വച്ചാണ്. കുടുംബം പരാതി നൽകിയിട്ടുണ്ട്. ആക്ഷേപങ്ങൾ അന്വേഷിക്കണം. ബാലാവകാശ കമ്മിഷൻ്റെ ഇടപെടലിൽ തെറ്റില്ല. പരാതിയുടെ അടിസ്ഥാനത്തിലാണ് അവർ ഇടപെട്ടത്. ബിനീഷിന്‍റെ കുഞ്ഞ് ആയതുകൊണ്ട് രണ്ടര വയസ്സായ കുഞ്ഞിനെ മാനസികമായി പീഡിപ്പിക്കാമെന്നാണോ പറയുന്നതെന്നും കോടിയേരി ചോദിച്ചു.