തിരുവനന്തപുരം:സി.പി.എം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെരുമാറ്റ ചട്ടം നിര്‍ബന്ധമാക്കാന്‍ പാര്‍ട്ടി തീരുമാനം. ഇതിന്‍റെ ഭാഗമായി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വെള്ളിയാഴ്ച ചേരും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. സ്വര്‍ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ പിടിമുറുക്കാനാണ് സി.പി.എം തീരുമാനം. എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ ഉറപ്പാക്കാനാണ് പാര്‍ട്ടി നീക്കം.
പിടിമുറുക്കാന്‍ സി.പി.എം; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു
എ.കെ.ജി സെന്‍ററില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ക്കും ക്ഷണമുണ്ട്. സ്വര്‍ണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനങ്ങളില്‍ നേരിട്ടുള്ള ഇടപെടല്‍ ഉറപ്പാക്കാനാണ് പാര്‍ട്ടി നീക്കം.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. എ.കെ.ജി സെന്‍ററില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ക്കും ക്ഷണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ നിയന്ത്രണത്തിലായതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കെല്ലാം കാരണമെന്നാണ് സി.പി.എമ്മിനുളളിലെ വിമര്‍ശനം. പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുണ്ടായിരുന്നിട്ടും ഇക്കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാനുള്ള ജാഗ്രത പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്ക് കാണിച്ചില്ല. ഇത് തുടരാനാവില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
പേഴ്‌സണല്‍ സ്റ്റാഫിന്‍റെ എല്ലാം പ്രവര്‍ത്തനം പാര്‍ട്ടി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ പോരായ്മകളുള്ളവരെ ഒഴിവാക്കുമെന്നും പരാതികള്‍ ഉള്ളവരെ സംരക്ഷിക്കില്ലെന്നും സി.പി.എം എല്ലാ സ്റ്റാഫുകളേയും അറിയിച്ചിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം കാര്യമായ ഇടപെടല്‍ പാര്‍ട്ടി തലത്തില്‍ നിന്നും സര്‍ക്കാറിന് ഉണ്ടായിരുന്നില്ല. തുടര്‍ ഭരണമെന്ന ലക്ഷ്യത്തിന് വെല്ലുവിളിയായ വിവാദത്തെ രാഷ്ട്രീയമായി നേരിടാനും സമാനമായ പ്രശ്‌നങ്ങള്‍ ഉയരാതിരിക്കാനുളള ജാഗ്രത കാണിക്കാനുമാണ് പാര്‍ട്ടി നീക്കം.