കേരളം

kerala

ETV Bharat / state

ജലീലിന് പൂർണ പിന്തുണ: ഖുർ ആനെ അവഹേളിക്കാൻ അനുവദിക്കില്ലെന്നും കോടിയേരി

ജലീൽ ഒരു കുറ്റവും ചെയ്തിട്ടില്ല. വഖഫ് ബോർഡിന്‍റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്‍റെ റമദാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ കുറ്റമല്ലെന്നും കോടിയേരി ബാലകൃഷ്ണൻ.

kodiyeri-balakrishnan-artcle-deshabimani-kt-jaleel-issue
ജലീലിന് പൂർണ പിന്തുണ: ഖുർ ആനെ അവഹേളിക്കാൻ അനുവദിക്കില്ലെന്നും കോടിയേരി

By

Published : Sep 18, 2020, 8:16 AM IST

തിരുവനന്തപുരം: പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരെ നടത്തുന്നത് ഖുർആൻ വിരുദ്ധ സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ജലീലിന് പൂർണ പിന്തുണ: ഖുർ ആനെ അവഹേളിക്കാൻ അനുവദിക്കില്ലെന്നും കോടിയേരി

ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതുകൊണ്ടാണ്. ഖുർആൻ വിരുദ്ധ ആർഎസ്‌എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്ലീം ലീഗ്. കോൺഗ്രസും ഇക്കാര്യത്തിൽ മത്സരിച്ച് ഒപ്പമുണ്ട്. കെടി ജലീലിനെ താറടിക്കാൻ മുസ്ലീം ലീഗും കോൺഗ്രസും ആർഎസ്എസ് അജണ്ടയുടെ വക്താക്കളായി മാറി. അതു കൊണ്ടാണ് ഖുർആനെ പോലും തള്ളിപ്പറയുന്ന ദുഷ്ട രാഷട്രീയത്തിൽ എത്തിയിരിക്കുന്നതെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ആരോപിച്ചു.

ജലീൽ ഒരു കുറ്റവും ചെയ്തിട്ടില്ല. വഖഫ് ബോർഡിന്‍റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്‍റെ റമദാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ കുറ്റമല്ല. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും പ്രതിപക്ഷവും ചില മാധ്യമങ്ങളും ആക്ഷേപമായി ഇറങ്ങിയിരിക്കുന്നത് നീച പ്രവൃത്തിയാണ്. ഖുർആൻ ഒരു നിരോധിത ഗ്രന്ഥമാണോ എന്നും ഇന്ത്യയിൽ മോദി ഭരണമുള്ളതു കൊണ്ട് റമദാൻ കിറ്റും ഖുർആൻ വിതരണവും രാജ്യദ്രോഹക്കുറ്റമാണോ എന്ന സർക്കാർ കൽപനയുണ്ടോ എന്നും കോടിയേരി ചോദിച്ചു.

ABOUT THE AUTHOR

...view details