കേരളം

kerala

ETV Bharat / state

രമേശ് ചെന്നിത്തലയുടേത് നശീകരണ നിലപാടെന്ന് കോടിയേരി - രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്‌ണന്‍

നാടിന് എന്തായാലും തരക്കേടില്ല തങ്ങൾക്ക് രാഷ്ട്രീയ മുതലെടുപ്പ് വേണം എന്ന രീതിയാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍

രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്‌ണന്‍  latest thiruvananthapuram
രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്‌ണന്‍

By

Published : Jun 6, 2020, 2:20 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റേത് നശീകരണ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇതുവരെ ഒരു കോൺഗ്രസ് നേതാവും പ്രതിപക്ഷത്ത് ഇരുന്നപ്പോൾ സ്വീകരിക്കാത്ത നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. നാടിന് എന്തായാലും തരക്കേടില്ല തങ്ങൾക്ക് രാഷ്ട്രീയ മുതലെടുപ്പ് വേണം എന്ന രീതിയാണ് സ്വീകരിക്കുന്നത്. എകെ ആന്‍റ ണിയോ, ഉമ്മൻ ചാണ്ടിയോ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്തരമൊരു സമീപനം സ്വീകരിച്ചിരുന്നില്ല. കോൺഗ്രസിനുള്ളിൽ ചെന്നിത്തലക്കെതിരെ നീക്കങ്ങളുണ്ട്. ഇതിനെ നേരിടാനുള്ള വെപ്രാളമാണ് രമേശ് ചെന്നിത്തലയ്ക്ക്. ഇതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയെ അപഹസിച്ച് കമ്യൂണിസ്റ്റ് വിരുദ്ധനാക്കുന്നതെന്നും കൊടിയേരി ആരോപിച്ചു.

രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്‌ണന്‍

സർക്കാരിനെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രതിപക്ഷ നേതാവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details