കേരളം

kerala

ETV Bharat / state

ബിനീഷ് തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന് കോടിയേരി - കോടിയേരി ബിനീഷ്

ആരോപണങ്ങൾ ഉന്നയിച്ചാൽ തന്നെ മാനസികമായി തകർക്കാമെന്ന് കരുതേണ്ട. ഇതിനേക്കാൾ വലിയ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞ് തന്നെയാണ് താൻ കമ്യൂണിസ്റ്റുകാരനായി നിൽക്കുന്നതെന്നും കോടിയേരി ബാലകൃഷ്‌ണൻ

ബിനീഷ് തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടേയെന്ന് കോടിയേരി
ബിനീഷ് തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടേയെന്ന് കോടിയേരി

By

Published : Sep 4, 2020, 7:13 PM IST

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുകയാണ്. എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിനീഷ് തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടേയെന്ന് കോടിയേരി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണം തെളിയിക്കണം. ബിനീഷിനെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണ സംഘത്തിന് എത്രയും വേഗം കൈമാറണം. അല്ലാതെ ആയിരം നുണകൾ പ്രചരിപ്പിക്കരുത്. ഇടത് സർക്കാരിനെ വക്രീകരിക്കാനാണ് ഇത്തരം ശ്രമങ്ങൾ. സ്വർണക്കടത്തിലും ഇത്തരം പ്രചരണം നടത്തി. എന്നാൽ അന്വേഷണം നടന്നപ്പോൾ സംഭവിച്ചത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് കോടിയേരിക്ക് ഇത്തരക്കാരുമായി ബന്ധമുള്ളത് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് ഏതെങ്കിലും രക്ഷിതാക്കൾ ഇത് അനുവദിക്കുമോ എന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ തന്നെ മാനസികമായി തകർക്കാമെന്ന് കരുതേണ്ട. ഇതിനേക്കാൾ വലിയ ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞ് തന്നെയാണ് താൻ കമ്യൂണിസ്റ്റുകാരനായി നിൽക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

ABOUT THE AUTHOR

...view details