തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി വോട്ട് കച്ചവടം ആരോപിച്ച് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണൻ. വട്ടിയൂർക്കാവില്‍ അട്ടിമറി സംശയമെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന ഗൗരവതരമാണെന്നും പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യം എടുക്കലാണ് കെപിസിസി പ്രസിഡന്‍റ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
മുല്ലപ്പള്ളിയുടേത് പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യം എടുക്കലെന്ന് കോടിയേരി - vote-trading
തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി വോട്ട് കച്ചവടം ആരോപിച്ച് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണൻ.
Kodiyeri alleges Congress-BJP vote-trading
അതേസമയം വോട്ടുകച്ചവടം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും എൽഡിഎഫിന് തുടർഭരണത്തിനുള്ള അംഗബലം ഇത്തവണയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത വിധിക്കെതിരെ നിയമപരമായി നീങ്ങാൻ കെ.ടി. ജലീലിന് അവകാശമുണ്ടെന്നും കോടിയേരി വിശദീകരിച്ചു.
കൂടുതൽ വായനയ്‌ക്ക്:ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യത മാറ്റിയ ഉത്തരവില്‍ പിണറായിയും ഒപ്പിട്ടു