കേരളം

kerala

ETV Bharat / state

ഗവര്‍ണറെ വിടാതെ സിപിഎം; രൂക്ഷ വിമര്‍ശനവുമായി കോടിയേരിയുടെ ലേഖനം - കേരള ഗവര്‍ണര്‍

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രീതിക്കുവേണ്ടി കേരള ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

തിരുവനന്തപുരം  kodiyeri aginst governer  ദേശാഭിമാനി  കേരള ഗവര്‍ണര്‍  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കേരള ഗവര്‍ണര്‍‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി

By

Published : Jan 19, 2020, 10:58 AM IST

തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാര സ്ഥാനമല്ല ഗവര്‍ണര്‍ പദവി എന്ന കാര്യം ആരിഫ് മുഹമ്മദ് ഖാന്‍ മറക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രീതിക്കുവേണ്ടി കേരള ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും സുപ്രീം കോടതിയെ സമീപിച്ചതും ഭരണഘടനാനുസൃതമായ നടപടികളാണെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനം

ABOUT THE AUTHOR

...view details